ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വന്‍ സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്.സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്ട്രോള് സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
Also Read: ധാതുക്കളുടെ കയറ്റുമതി ചൈന തടഞ്ഞു, ആഴക്കടലില്‍ ‘ബദല്‍’ തേടി അമേരിക്ക
അതെസമയം, ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പാക് പ്രതിരോധമന്ത്രി നിര്‍ണായക വെളിപ്പടുത്തല്‍ നടത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ടെന്നാണ് ഖ്വാജ ആസിഫ് വെളിപ്പെടുത്തിയത്.