മണിപ്പൂരില്‍ വൻ മയക്കുമരുന്ന് വേട്ട

മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ നിന്ന് 55.52 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്

മണിപ്പൂരില്‍ വൻ മയക്കുമരുന്ന് വേട്ട
മണിപ്പൂരില്‍ വൻ മയക്കുമരുന്ന് വേട്ട

ഇംഫാല്‍: മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ നിന്ന് 55.52 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്‌(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പൂര്‍ പോലീസ് എന്നിവ സംയുക്തമായി ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ ജില്ല അതിര്‍ത്തിയില്‍ നടത്തിവന്ന ‘ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാ​ഗമായാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്.

അതേസമയം മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ബെഹിയാങ് ഗ്രാമത്തില്‍വെച്ച് സംശയാസ്പദമായി കാണപ്പെട്ട രണ്ടാളുകളെ പിന്തുടരുകയും, സിംഘാട്ട് സബ് ഡിവിഷനില്‍ തഡൗ വെങിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിൽ 219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും 8 ചെറിയ ടിന്നുകളിൽ സൂക്ഷിച്ചിരുന്ന കറുപ്പും കണ്ടെടുത്തു. കൂടാതെ രണ്ട് വാക്കി-ടോക്കിയും 7,58,050 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്ന് ഒരാളെയും രക്ഷപ്പെട്ടോടിയ രണ്ടാളുകളെ ബവല്‍ക്കോട്ട് ചെക്ക്‌ഗെയ്റ്റിന് സമീപത്തു നിന്നും പിടികൂടി.

Share Email
Top