മാരുതി സുസുക്കി വൈഎംസി: വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി

കിയ കാരെൻസ് ക്ലാവിസ് ഇവിയെ വെല്ലുവിളിക്കുന്ന വൈഎംസി ഇന്ത്യയിലെ ബ്രാൻഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും

മാരുതി സുസുക്കി വൈഎംസി: വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി
മാരുതി സുസുക്കി വൈഎംസി: വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി

മാരുതി സുസുക്കി പുതിയ ഇലക്ട്രിക് എംപിവിയായ ‘വൈഎംസി’ വിപണിയിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നു. എർട്ടിഗയും എക്സ്എൽ6യും മുകളിൽ നിലപിടിക്കുന്ന ഇത് 2026 ടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം, മാരുതി സുസുക്കി നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിൽ ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടുന്നുണ്ട്. ഈ ശ്രേണിയിൽ ഫ്ലെക്‌സ്-ഇന്ധനം നൽകുന്ന ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്, കൂടാതെ വൈഎംസി കോഡ് നാമത്തിലുള്ള പുതിയ ഇലക്ട്രിക് ഫാമിലി കാർ എന്നിവയും ഉൾപ്പെടും. കിയ കാരെൻസ് ക്ലാവിസ് ഇവിയെ വെല്ലുവിളിക്കുന്ന വൈഎംസി ഇന്ത്യയിലെ ബ്രാൻഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും.

മാരുതി വൈഎംസി എന്താണ് പ്രതീക്ഷിക്കേണ്ടത്?

പുതിയ മാരുതി ഇലക്ട്രിക് എംപിവിയുടെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ സംബന്ധിച്ച് വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2026 അവസാനത്തോടെ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സെപ്റ്റംബറോടെ ഇതിന്റെ ഉത്പാദനം ആരംഭിക്കാനാണ് സാധ്യത. വൈഎംസി 27PL സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിന്റെ ഡെറിവേറ്റീവ് ആയിട്ടാണ് നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പ്രകാരം പറയുന്നത്. ബാറ്ററി ഓപ്ഷനുകൾ സംബന്ധിച്ചിടത്തോളം, വൈഎംസി ഇ-വിറ്റാരിൽ നിന്നും 49kWh, 61kWh ബാറ്ററി പായ്ക്കുകൾ ഉപയോഗിക്കാവുന്നതാണ്. ചെറിയ ബാറ്ററി ഉപയോഗിച്ച് ഏകദേശം 343 കിലോമീറ്റർ (WLTP) ഡ്രൈവിംഗ് റേഞ്ചും, വലിയ ബാറ്ററിയിലൂടെ 543 കിലോമീറ്റർ (ARAI) റേഞ്ചും ലഭിക്കും.

Also Read: ടാറ്റാ സിയറ: അധിക വിലയ്ക്ക് ലഭിക്കുന്ന ഫീച്ചറുകൾ മൂല്യമുള്ളതോ?

മാരുതി ഇ വി ചാർജിംഗ് നെറ്റ്‌വർക്ക്

മാരുതി സുസുക്കി രാജ്യവ്യാപകമായി 1,100-ലധികം നഗരങ്ങളിൽ 2,000-ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 2030-ാടെ, ഡീലർമാരും ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാരും (CPO) ചേർന്ന് 1,00,000-ലധികം ചാർജിംഗ് പോയിന്റുകളുടെ ഒരു ഇവി ചാർജിംഗ് ശൃംഖല സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ഇ ഫോർ മി ആപ്പ്

വാഹന ലോഞ്ചിന് മുൻപ്, മാരുതി സുസുക്കി ‘ഇ ഫോർ മി’മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ആപ്പിൾ ആപ്പ്സിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ ഈ ആപ്പ് ഉപയോക്താക്കളെ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

Also Read: ഈ വർഷത്തെ മെഗാ ഡീൽ! മാരുതി ഗ്രാൻഡ് വിറ്റാരയിൽ 2.19 ലക്ഷം വരെ ബമ്പർ കിഴിവ്; ഉടൻ സ്വന്തമാക്കാം

ആപ്പിൽ ഉൾപ്പെടുന്ന പ്രധാന സവിശേഷതകൾ:

സ്മാർട്ട് ഹോം ചാർജറിന്റെ റിമോട്ട് കൺട്രോൾ, യുപിഐ അല്ലെങ്കിൽ മാരുതി സുസുക്കി മണി വഴിയുള്ള പണമടയ്ക്കൽ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി ഇൻ-കാർ ആപ്പ് മിററിംഗ്, പബ്ലിക് & ഹോം ചാർജിംഗ് മാനേജ്‌മെന്റ്, ഡീലർ ഔട്ട്‌ലെറ്റുകളിലും ഹോം ചാർജിംഗ് പോയിന്റുകളിലും “ടാപ്പ് എൻ ചാർജ്” കാർഡ് പിന്തുണ തുടങ്ങിയ നിരവധി സേവനങ്ങളും ആപ്പ് നൽകുന്നുണ്ട്.

Share Email
Top