സർക്കാർ ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ച് വിവാഹം..! മാസങ്ങൾക്കകം സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയെന്ന് പരാതി

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്നും അതിനൊപ്പം സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോയെന്നും പരാതിയിലുണ്ട്.

സർക്കാർ ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ച് വിവാഹം..! മാസങ്ങൾക്കകം സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയെന്ന് പരാതി
സർക്കാർ ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ച് വിവാഹം..! മാസങ്ങൾക്കകം സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയെന്ന് പരാതി

അമൃത്സർ: സർക്കാർ ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് വിവാഹം കഴിക്കുകയും പിന്നീട് സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയും ചെയ്തെന്ന പരാതിയിൽ ഭാര്യയ്ക്കെതിരെ എഎപി നേതാവ്. പഞ്ചാബ് എഎപി ജോയിന്റ് സെക്രട്ടറിയും ജില്ലാ പരിഷത് അംഗവുമായ അമരീന്ദർ സിങ് മന്ദോഫലാണ് ഭാര്യ മൻവിന്ദർ കൗറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തെറ്റായ വിവരങ്ങൾ നൽകിയാണ് വിവാഹം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

ഫത്തേഗഡ് സാഹിബിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൻവിന്ദർ കൗർ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2026 ഫെബ്രുവരിയിലാണ് അമരീന്ദർ സിങ് മന്ദോഫൽ വിവാഹിതനായത്. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ദ്വാൻ, മന്ത്രി തരുൺപ്രീത് സിങ് സൗന്ദ് ഉൾപ്പെടെ നിരവധി മുതിർന്ന എഎപി നേതാക്കളും ജനപ്രതിനിധികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ALSO READ;ആരോപണങ്ങൾക്കിടെ തന്നെ സ്ഥാനക്കയറ്റം..! വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിവേക് ഭഗതിനെതിരെ അന്വേഷണം

പിസിഎസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് മൻവിന്ദർ കൗറിന്റെ കുടുംബം വിവാഹം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. മൻവിന്ദർ കൗർ നേരത്തെ വിവാഹിതയായിരുന്ന കാര്യവും വിവാഹമോചിതയായിരുന്ന കാര്യവും തനിക്ക് അറിയില്ലായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രായം, മുൻ വിവാഹബന്ധം എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചതായും, പ്രായം തെറ്റായി കാണിക്കുന്നതിനായി കൃത്രിമ രേഖകൾ തയ്യാറാക്കിയതായും പരാതിയിൽ പറയുന്നു. മുൻ വിവാഹത്തിൽ മൻവിന്ദർ കൗറിന് 18 വയസ്സുള്ള മകനുണ്ടെന്നും എഎപി നേതാവ് ആരോപിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്നും അതിനൊപ്പം സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് നൽകിയ വിവരങ്ങൾ, രേഖകളുടെ യാഥാർഥ്യം, മുൻ വിവാഹബന്ധം സംബന്ധിച്ച കാര്യങ്ങൾ, വീട്ടിൽനിന്ന് കൊണ്ടുപോയതായി ആരോപിക്കുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി അന്വേഷണത്തിൽ പരിശോധിക്കുക.

Share Email
Top