ഡേ-നൈറ്റ് ടെസ്റ്റുകളിൽ 1000 റൺസ് നേടി മാർനസ് ലബുഷെയ്ൻ അപൂർവ്വ നേട്ടം സ്വന്തമാക്കി

ഇന്നലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ 78 പന്തിൽ 65 റൺസ് നേടിയതോടെയാണ് താരം ഈ ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടത്

ഡേ-നൈറ്റ് ടെസ്റ്റുകളിൽ 1000 റൺസ് നേടി മാർനസ് ലബുഷെയ്ൻ അപൂർവ്വ നേട്ടം സ്വന്തമാക്കി
ഡേ-നൈറ്റ് ടെസ്റ്റുകളിൽ 1000 റൺസ് നേടി മാർനസ് ലബുഷെയ്ൻ അപൂർവ്വ നേട്ടം സ്വന്തമാക്കി

സ്ട്രേലിയൻ താരം മാർനസ് ലബുഷെയ്ൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഡേ-നൈറ്റ് ടെസ്റ്റുകളിൽനിന്ന് 1000 റൺസ് നേടുന്ന ആദ്യത്തെ കളിക്കാരനായി റെക്കോർഡ് സ്വന്തമാക്കി. ഇന്നലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ 78 പന്തിൽ 65 റൺസ് നേടിയതോടെയാണ് താരം ഈ ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടത്. ആകെ 10 ടെസ്റ്റുകളിലെ 16 ഇന്നിങ്‌സുകളിൽ നിന്നായി ലബുഷെയ്ൻ നിലവിൽ 1023 റൺസ് നേടിയിട്ടുണ്ട്.

ഡേ-നൈറ്റ് ടെസ്റ്റ് ചരിത്രത്തിലെ റൺവേട്ടയിൽ മാർനസ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, സ്റ്റീവ് സ്മിത്ത് 14 മത്സരങ്ങളിൽ നിന്ന് 815 റൺസുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡേവിഡ് വാർണർ ഒൻപത് മത്സരങ്ങളിൽ നിന്ന് 753 റൺസുമായി മൂന്നാം സ്ഥാനത്തും, തൊട്ടുപിന്നാലെ 752 റൺസുമായി ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തുമുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 639 റൺസ് നേടിയ ജോ റൂട്ടാണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്.

Share Email
Top