വിവിധ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഈയാഴ്ച ഏര്‍പ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പാണ് ഓഹരി സൂചികകളെ ബാധിച്ചത്. അമേരിക്കൻ താരിഫ് യുദ്ധ ഭീതിയിലെ തിരിച്ചടി വലിയ രീതിയിലാണ് ഓഹരി വിപണി നേരിടുന്നത്. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 616 പോയന്റ് നഷ്ടത്തില്‍ 77,243ലെത്തി. നിഫ്റ്റിയാകട്ടെ 191 പോയന്റ് താഴ്ന്ന് 23,368ലുമാണ്.
സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തില്‍. അതേസമയം, മഹീന്ദ്രആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, അദാനി പോട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് എന്നത് ശ്രദ്ധേയമാണ്.
Also Read : പൊന്നേ എങ്ങോട്ടാ, സ്വർണവില 64000ലേക്ക്
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ളവ ആകെ നഷ്ടത്തിലാണ്. അതോടൊപ്പം മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 1-2 ശതമാനം ഇടിവ് നേരിടും ചെയ്തു.