മാര്‍ക്കോയും ഒടിടിയിലേക്ക്?

ഇന്ത്യയില്‍ നിന്ന് മാത്രം 70 കോടി ക്ലബിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

മാര്‍ക്കോയും ഒടിടിയിലേക്ക്?
മാര്‍ക്കോയും ഒടിടിയിലേക്ക്?

ണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ 116 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക എന്നാണ് ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ഒടിടി റിലീസെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇന്ത്യയില്‍ നിന്ന് മാത്രം 70 കോടി ക്ലബിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

Share Email
Top