‘ഒരുപാട് സുന്നി വഖഫുകള്‍ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകള്‍ കയ്യേറിയിട്ടുണ്ട്’: എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട് നഗരത്തിലെ സുന്നി വഖ്ഫുകളായിരുന്ന മുഹ്യിദ്ദീന്‍ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി എന്നിവ വ്യാജ രേഖയുണ്ടാക്കി ഇങ്ങനെ കയ്യേറിയതാണ്

‘ഒരുപാട് സുന്നി വഖഫുകള്‍ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകള്‍ കയ്യേറിയിട്ടുണ്ട്’: എ പി അബൂബക്കര്‍ മുസ്ലിയാര്‍
‘ഒരുപാട് സുന്നി വഖഫുകള്‍ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകള്‍ കയ്യേറിയിട്ടുണ്ട്’: എ പി അബൂബക്കര്‍ മുസ്ലിയാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുപാട് സുന്നി വഖഫുകള്‍ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകള്‍ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ നടന്ന മഹല്ല് സാരഥി സംഗമം ‘തജ്ദീദി’ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിലെ സുന്നി വഖ്ഫുകളായിരുന്ന മുഹ്യിദ്ദീന്‍ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി എന്നിവ വ്യാജ രേഖയുണ്ടാക്കി ഇങ്ങനെ കയ്യേറിയതാണ്. ഈ പള്ളികളില്‍ സുന്നി പണ്ഡിതരുടെ ആരാധനകള്‍ തടസ്സപ്പെടുത്തുന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. വഖഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് കയ്യേറ്റങ്ങള്‍ എന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വഖഫിൽ തട്ടി പ്രതിസന്ധിയിലായി യു.ഡി.എഫ്, നേതൃത്വത്തിൻ്റെ എടുത്ത് ചാട്ടം ദോഷം ചെയ്തു !

പാരമ്പര്യമായി വഖഫ് ചെയ്ത സ്വത്തുകള്‍ അന്യാധീനപ്പെടാതിരിക്കാനും വഖഫ് ചെയ്ത വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താനും മഹല്ല് നേതൃത്വങ്ങള്‍ ജാഗ്രത പുലര്‍ത്തണം. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മഹല്ലുകള്‍ക്ക് സാധിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Share Email
Top