CMDRF

ഭീഷണികള്‍ക്ക് മറുപടിയുമായി മനു തോമസ്

ഭീഷണികള്‍ക്ക് മറുപടിയുമായി മനു തോമസ്
ഭീഷണികള്‍ക്ക് മറുപടിയുമായി മനു തോമസ്

കണ്ണൂര്‍: പി.ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായ, മനുതോമസും തമ്മിലുള്ള പോര് മുറുകുന്നു. പി ജരാജനെതിരായ മനു തോമസിന്റെ ഇന്നലെത്തെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി ഇന്ന് രംഗത്ത് വന്നിരുന്നു. ഈ ഭീഷണിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ മനു തോമസ് തിരിച്ചടിച്ചു. ടിപി വധവും ഷുഹൈബ് വധവും ഓര്‍മിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല,വൈകൃതമായിരുന്നു. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘം ഭീഷണിയുമായി വന്നതില്‍ ആശ്ചര്യമില്ല. കൊല്ലാനാവും;പക്ഷേ നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ല, വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല, സംഘടനയെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ആവശ്യപ്പെട്ടു.

Top