ഡല്‍ഹി മദ്യനയ അഴിമതി കേസ്: ജാമ്യം തേടി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു

ഡല്‍ഹി മദ്യനയ അഴിമതി കേസ്: ജാമ്യം തേടി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജാമ്യം തേടി ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി കഴിഞ്ഞ ദിവസം സിസോദിയയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിസോദിയ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിചാരണ നടപടികളിലെ ഇഴഞ്ഞുപോക്ക് ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണയും സിസോദിയ ജാമ്യ ഹര്‍ജി നല്‍കിയത്.

എന്നാല്‍ വിചാരണ വൈകാന്‍ ഹര്‍ജി നല്‍കിയ മനീഷ് സിസോദിയയും കാരണക്കാരന്‍ ആണെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇതേ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് വിചാരണ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

Top