കൊൽക്കത്ത: മണിപ്പൂരിൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള കാലാവധി നീട്ടി. മെയ്തെയ്-കുക്കി വിഭാഗങ്ങളുടെ ആവശ്യ പ്രകാരമാണ് കാലാവധി ഒരാഴ്ച കൂടി നീട്ടിയത്. അതേസമയം ഇത് അവസാനത്തെ അവസരമാണെന്നും ഗവർണർ അജയ് കുമാർ ബല്ല പറഞ്ഞു.
ഈ മാസം 6ന് 4വരെ ആയുധങ്ങൾ തിരികെ ഏൽപിക്കുന്നവർക്കെതിരേ നടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതുവരെ മുന്നൂറോളം തോക്കുകളാണ് ലഭിച്ചത്. പൊലീസിന്റെ ആയുധപ്പുരയിൽ നിന്നും കവർന്നെടുത്ത 6000 തോക്കുകളിൽ 3500 എണ്ണം ഇനിയും കിട്ടാനുണ്ട്.






