ബിജെപിയില്‍ തുടരുന്നതില്‍ സന്തോഷം; മനേക ഗാന്ധി

ബിജെപിയില്‍ തുടരുന്നതില്‍ സന്തോഷം; മനേക ഗാന്ധി

ഡല്‍ഹി: ബിജെപിയില്‍ തുടരുന്നതില്‍ സന്തോഷമെന്ന് മനേക ഗാന്ധി. ടിക്കറ്റ് നല്‍കിയതില്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, നദ്ദ ജി എന്നിവര്‍ക്ക് നന്ദി. താന്‍ പിലിഭത്തിലാണോ സുല്‍ത്താന്‍ പൂരിലാണോ മത്സരിക്കുക എന്ന് നിശ്ചയമില്ലായിരുന്നു. പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ നന്ദിയുണ്ടെന്നും മനേക പറഞ്ഞു.

സീറ്റ് നിഷേധിച്ച വരുണ്‍ ഗാന്ധി എന്തുചെയ്യുമെന്ന ചോദ്യത്തോട്, ‘എന്താണ് ചെയ്യേണ്ടതെന്ന് വരുണിനോട് ചോദിക്കൂ’ എന്ന് മനേക പറഞ്ഞു. തീരുമാനിക്കാന്‍ സമയമുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം തുടര്‍നടപടി പരിഗണിക്കുമെന്നും മനേക കൂട്ടിച്ചേര്‍ത്തു.

വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. വരുണ്‍ ഗാന്ധി ശക്തനും കഴിവുള്ളവനുമാണ്. അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരണമെന്നും മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപിയാണ് വരുണ്‍. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഓഫര്‍.

Top