ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലായിരുന്നു മാഞ്ചസ്റ്ററിന് തോൽവി നേരിടേണ്ടി വന്നത്. എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. 64, 89 മിനിറ്റുകളിലാണ് ഫ്രഞ്ച് സ്‌ട്രൈക്കർ ലക്ഷ്യം കണ്ടത്.
രണ്ടാം പകുതിയിൽ 64ആം മിനിറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം അറ്റാക്കിംഗ് മാറ്റങ്ങൾ വരുത്തിയെങ്കിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. സ്‌ട്രൈക്കർ ഇല്ലാതെ 3-4-3 ഫോർമേഷനിലാണ് യുണൈറ്റഡ് ഇറങ്ങിയത്. 89ാം മിനിറ്റിൽ മറ്റേറ്റ വീണ്ടും ഗോൾ നേടി പാലസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.