ലഖ്നോ: ഉത്തർപ്രദേശിലെ സംഭാലിൽ യുവാവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകം. ചൊവ്വാഴ്ചയാണ് പ്രതി സോനു ഭാര്യ രാഖിയുടെ കഴുത്തറത്ത് കൊലപാതകം നടത്തിയത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി. മൂന്ന് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്.
കൃതം നടത്തിയ ശേഷം കുട്ടികളുമായി പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. തുടർന്നാണ് പൊലീസ് വീട്ടിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്മോർട്ടത്തിനയച്ചത്. ചോദ്യം ചെയ്യലിൽ ഭാര്യയുടെ അവിഹിതബന്ധത്തിനെ തുടർന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും കേൾക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത് എന്നാണ്.