തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂര മർദ്ദനം; അക്രമണം ചുറ്റികയും മരക്കഷ്ണവും കൊണ്ട്; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂര മർദ്ദനം; അക്രമണം ചുറ്റികയും മരക്കഷ്ണവും കൊണ്ട്; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂര മർദ്ദനം. വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദ്ദനമേറ്റത്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടുപേർ വടിയുമായി യുവാവിനെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

സംഘം ചേർന്നാണ് യുവാവിനെ അക്രമികൾ മർദ്ദിക്കുന്നത്. അതിക്രൂരമായി ചുറ്റികയും മരക്കഷ്ണവുമെല്ലാം കൊണ്ട് എഴുന്നേല്‍ക്കാൻ പോലും അനുവദിക്കാതെ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സംഘര്‍ഷവും അക്രമവും ഉണ്ടാകാൻ കാരണമെന്നത് വ്യക്തമായിട്ടില്ല.

മര്‍ദ്ദനമേറ്റ അനന്തുവും മര്‍ദ്ദിച്ച സംഘവും തമ്മില്‍ ബന്ധമുണ്ടോ, എന്താണ് ഈയൊരു കൃത്യത്തിലേക്ക് സംഘത്തിനെ എത്തിച്ചത് എന്നെല്ലാമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top