കട്ടപ്പന: അയൽവാസിയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരണപ്പെട്ടു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവനാണ് (58) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വലിയപാറ അങ്ങേമഠത്തിൽ ബിജുവിനെ (40) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നവംബർ 3-നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ബിജു, മുളകുപൊടി കലർത്തിയ തിളച്ചവെള്ളം രാജീവന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
Also Read: ആലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ
ഗുരുതരമായി പൊള്ളലേറ്റ രാജീവൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. കട്ടപ്പന സിഐ ടി.സി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയായ ബിജുവിനെ അറസ്റ്റ് ചെയ്തത്.





