ജനൽ പൊളിച്ച് അകത്തുകയറി; ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യുവതി ഉണർന്ന് ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു

ജനൽ പൊളിച്ച് അകത്തുകയറി; ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ജനൽ പൊളിച്ച് അകത്തുകയറി; ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പരവൂർ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പരവൂർ പോലീസ് പിടികൂടി. കൂനയിൽ പാലമൂട്ടിൽ പടിഞ്ഞാറ്റതിൽ രാജിത്ത് (28) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കടന്ന പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഉണർന്ന് ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് രാജിത്തിനെ പിടികൂടിയത്.

Also Read: കലഞ്ഞൂർ ഗവ. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; മർദനമേറ്റ കുട്ടിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാജിത്ത്. ഇയാൾക്കെതിരെ രണ്ട് നരഹത്യാശ്രമ കേസുകളും ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട എൻഡിപിഎസ് (NDPS) കേസും നിലവിലുണ്ട്. കൂടാതെ മർദനത്തിനും ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അഖിൽ, ബിജു, എസ്‌സിപിഒ അനൂപ്, സിപിഒമാരായ വിശാഖ്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Share Email
Top