മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ

നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന് ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്

മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ

ഫാലിമി, തലൈവർ തമ്പി തലൈമയിൽ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമായ ഇതിന്റെ ഷൂട്ടിങ് ഔദ്യോഗികമായി ആരംഭിച്ചു. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന് ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്തുവിടും.

കളംകാവൽ എന്ന വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയിൽ നിന്ന് എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഇതിനെ നോക്കിക്കാണുന്നത്. വാഴ 2 താരം ഹാഷിറും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചനകൾ. പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ മുൻ ചിത്രങ്ങളുടെ തുടർച്ചയായി ഒരുങ്ങുന്ന ഈ പുതിയ പ്രോജക്റ്റ് മലയാള സിനിമയിലെ വലിയൊരു കൊമേർഷ്യൽ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Share Email
Top