കൊച്ചി: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയെ കാണാന്‍ ആശുപത്രിയിലെത്തി മമ്മൂട്ടി. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.
Also Read: ‘ഷാഫിയുടെ ആരോഗ്യനില മാറ്റമില്ല, ശസ്ത്രക്രിയ നടത്തി’; ബി. ഉണ്ണികൃഷ്ണന്‍
കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവര്‍ത്തകരും ആശുപത്രിയില്‍ ഷാഫിയെ സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്. രോഗം ഉടന്‍ ഭേദമാകുമെന്ന പ്രതീക്ഷ നേരത്തെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.