മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തിലേക്ക്

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്

മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തിലേക്ക്
മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തിലേക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തില്‍ എത്തും. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്.

Also Read:  ‘തൃണമൂല്‍ അംഗത്വം സ്വീകരിച്ചിട്ടില്ല’; പി വി അന്‍വര്‍

അന്‍വര്‍ എംഎല്‍എ തൃണമൂലിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ എംഎല്‍എ ആയ പി വി അന്‍വര്‍ നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അന്‍വര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന തരത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം. ഒന്നരമാസമായി തൃണമൂല്‍ കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയ്ക്കാന്‍ ഇന്ന് വിജയം കണ്ടത്.

Share Email
Top