‘ജനാധിപത്യം തിരഞ്ഞെടുക്കാന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

‘ജനാധിപത്യം തിരഞ്ഞെടുക്കാന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 93 നിയോജക മണ്ഡലങ്ങളിലെ 11 കോടി ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം. അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ മാത്രമല്ലെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാര്‍ഗെ പറഞ്ഞു.

ജനാധിപത്യം തിരഞ്ഞെടുക്കാന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങള്‍ക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാല്‍ അമര്‍ത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാര്‍ഗെ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗാണ് ഇന്ന് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യുപിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുന്നത്.

Top