വീണ്ടു മലയാളി സാന്നിധ്യം, വിക്രം ചിത്രം ‘വീര ധീര സൂരന്‍’; സിദ്ദിഖും ഭാഗമാകും

വീണ്ടു മലയാളി സാന്നിധ്യം, വിക്രം ചിത്രം ‘വീര ധീര സൂരന്‍’; സിദ്ദിഖും ഭാഗമാകും

വിക്രമിനെ നായകനാക്കി ചിത്ത എന്ന സിനിമയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വീര ധീര സൂരന്‍’. മികച്ച താരനിര കൊണ്ട്‌ ചിത്രം സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയില്‍ നടന്‍ സിദ്ദിഖും ഭാഗമാവുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടന്‍ സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും വീര ധീര സൂരന്‍ എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരന്‍പ്, കര്‍ണ്ണന്‍, മാമന്നന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഓസ്ലര്‍ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയന്‍ സിനിമയില്‍ നിര്‍ണായക കഥാപാത്രമായാണ് എത്തുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം.

Top