മനാമ: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മലയാളി മരിച്ചു. തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) ആണ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ച്ത്.
ബഹ്റൈനിൽ ഇദ്ദേഹം ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻമാരയായ സന്തോഷ്, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.