മലയാളത്തിലെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു; മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും

മലയാളത്തിലെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു; മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും

ലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു. തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. ശോഭന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സാഗര്‍ ഏലിയാസ് ജാക്കിയാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയ ചിത്രം. അനൂപ് സത്യന്റെ സംവിധാനത്തിലെത്തിയ വരനെ ആവശ്യമുണ്ട് ആണ് ശോഭന അവസാനം ചെയ്ത മലയാള ചിത്രം.

Top