മലപ്പുറം മതമൗലികവാദികളുടെ കൂട്..! സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള ഈ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് സിപിഎം സ്ഥാനാർഥിയായി പി. നന്ദകുമാർ വിജയിച്ചിരുന്നു

മലപ്പുറം മതമൗലികവാദികളുടെ കൂട്..! സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ
മലപ്പുറം മതമൗലികവാദികളുടെ കൂട്..! സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ചുള്ള സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ. “മത മൗലികവർഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ല” എന്നായിരുന്നു പൊന്നാനിയിൽ നടന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലെ സ്വാഗതപ്രസംഗത്തിനിടെ നന്ദകുമാർ പറഞ്ഞത്. മലപ്പുറം ജില്ലയ്ക്ക് സവിശേഷമായ സാഹചര്യങ്ങളുണ്ടെന്നും അതിനെതിരെ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ജനകീയ പ്രസ്ഥാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

“മത മൗലികവർഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെതിരായിക്കൊണ്ടുള്ള വിപുലമായ ജനകീയ പ്രസ്ഥാനം, മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ചെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന കമ്യൂണിസ്റ്റ് പാർട്ടി പുതിയ കാലഘട്ടത്തിലെ കടമകൾ ഏതൊക്കെ രൂപത്തിൽ നിർവഹിക്കണം, സംഘടനാപരമായ ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കണം, രാഷ്ട്രീയമായ കടമകൾ എങ്ങനെ ഏറ്റെടുക്കണം തുടങ്ങിയ കാര്യങ്ങൾ ജില്ലാ കമ്മിറ്റി യോഗം പരിശോധിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ALSO READ:ഞാൻ അമ്മയെ കൊന്നു’..! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ തർക്കം, 17-കാരൻ മാതാവിനെ റെഞ്ച് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മലപ്പുറം ജില്ലയെക്കുറിച്ചുള്ള ഈ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് സിപിഎം സ്ഥാനാർഥിയായി പി. നന്ദകുമാർ വിജയിച്ചിരുന്നു. ഇത്തവണത്തെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മുന്നോട്ടുള്ള ദിശ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചത്. പ്രസംഗത്തിനിടെ നടത്തിയ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പൊന്നാനിയിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലയുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുന്നതിനൊപ്പം മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നന്ദകുമാർ പ്രസംഗത്തിൽ വിശദീകരിച്ചു. എന്നാൽ മലപ്പുറത്തെ “മത മൗലികവർഗീയവാദികളുടെ ഒരു കൂട്” എന്ന് വിശേഷിപ്പിച്ച പരാമർശമാണ് പ്രസംഗത്തിലെ പ്രധാന ചർച്ചാവിഷയമായി മാറിയത്.

Share Email
Top