CMDRF

താനൂര്‍ കസ്റ്റഡി കൊലപാതകം: എസ് പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

താനൂര്‍ കസ്റ്റഡി കൊലപാതകം: എസ് പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ
താനൂര്‍ കസ്റ്റഡി കൊലപാതകം: എസ് പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Top