പെണ്‍കുട്ടികളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മലാല പാകിസ്താനിലേക്ക്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള മുസ്ലീം നേതാക്കളോടൊപ്പം പങ്കെടുക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്

പെണ്‍കുട്ടികളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മലാല പാകിസ്താനിലേക്ക്
പെണ്‍കുട്ടികളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മലാല പാകിസ്താനിലേക്ക്

ഇസ്ലാമാബാദ്: മലാല യൂസഫ്‌സായി പാകിസ്ഥാനില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉച്ചകോടിയില്‍ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിവരം മലാല എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള മുസ്ലീം നേതാക്കളോടൊപ്പം പങ്കെടുക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.

ഞായറാഴ്ച, എല്ലാ പെണ്‍കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചും അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്ക് നേതാക്കള്‍ എന്തുകൊണ്ട് താലിബാനെ ഉത്തരവാദികളാക്കണം എന്നതിനെക്കുറിച്ചും സംസാരിക്കും.’അവര്‍ കുറിച്ചു. മലാല സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മലാല ചാരിറ്റി ഫണ്ട് വക്താവും സ്ഥിതീകരിച്ചിട്ടുണ്ട്.

Also Read: തീ അണയ്ക്കാൻ ടെക്നോളജിയില്ല, അമേരിക്ക കണ്ട് പഠിക്കണം റഷ്യയെയും ഗൾഫ് രാജ്യങ്ങളെയും…

ശനി,ഞായര്‍ ദിവസങ്ങളില്‍ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഉച്ചകോടി നടക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും അംബാസഡര്‍മാരും യുഎന്‍, ലോകബാങ്ക് പ്രതിനിധികളും പങ്കെടുക്കും.

Share Email
Top