മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധം; എം.വി ഗോവിന്ദന്‍

മധു ആയാലും ആരായാലും, തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കുന്ന പ്രശ്‌നമില്ല

മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധം; എം.വി ഗോവിന്ദന്‍
മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധം; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മധു ആയാലും ആരായാലും, തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കുന്ന പ്രശ്‌നമില്ല. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ പുറത്ത് പോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദന്‍ പറഞ്ഞു.

Also Read: ഗോപാലകൃഷ്ണന്‍ പുസ്തകം തരാന്‍ വന്നതാണ്, അല്ലാതെ ഒരു ബിജെപിക്കാരനെ എന്‍റെ പടിക്കല്‍ കയറ്റുമോ?: ജി സുധാകരന്‍

മാറ്റിവെച്ച സമ്മേളനങ്ങള്‍ സംസ്ഥാന സമ്മേളനം വരെ ഇനി നടത്തില്ല. 210 ഏരിയ സമ്മേളനങ്ങളില്‍ ഒരു ഏരിയ സമ്മേളനം മാത്രമാണ് മാറ്റിയത്. പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത് പാതകം പോലെ പ്രചരിപ്പിക്കുകയാണ്. വിമര്‍ശനം വേണം. ആരെയും വിമര്‍ശിക്കാം. മുഖ്യമന്ത്രിയെ വരെ വിമര്‍ശിക്കാമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

Share Email
Top