ബെവ്കോയുടെ പ്ലാസ്റ്റിക് കുപ്പി പദ്ധതിയിൽ വൻ യൂടേൺ! നാളെ മുതൽ കുപ്പികൾ സ്വീകരിക്കില്ല, ഷിഫ്റ്റ് സമ്പ്രദായവും നിർത്തി

വലിയ പ്രതീക്ഷയോടെയും പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളോടെയും ആരംഭിച്ച പദ്ധതിയാണ് ഒടുവിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ബെവ്കോയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്

ബെവ്കോയുടെ പ്ലാസ്റ്റിക് കുപ്പി പദ്ധതിയിൽ വൻ യൂടേൺ! നാളെ മുതൽ കുപ്പികൾ സ്വീകരിക്കില്ല, ഷിഫ്റ്റ് സമ്പ്രദായവും നിർത്തി
ബെവ്കോയുടെ പ്ലാസ്റ്റിക് കുപ്പി പദ്ധതിയിൽ വൻ യൂടേൺ! നാളെ മുതൽ കുപ്പികൾ സ്വീകരിക്കില്ല, ഷിഫ്റ്റ് സമ്പ്രദായവും നിർത്തി

ദ്യം വാങ്ങുമ്പോൾ നൽകുന്ന അധിക തുക തിരികെ നൽകിക്കൊണ്ട് പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതിയിൽ നിന്ന് കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) പിന്മാറുന്നു. നാളെ മുതൽ ഔട്ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പികൾ സ്വീകരിക്കുന്നത് പൂർണ്ണമായി നിർത്തിവെക്കുമെന്നും, ഇത് സംബന്ധിച്ച് ബെവ്‌കോ എം.ഡി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിനോടൊപ്പം ഔട്ലെറ്റുകളിൽ നടപ്പിലാക്കിയിരുന്ന ഷിഫ്റ്റ് സമ്പ്രദായവും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ അമിതമായ ജോലിഭാരവും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് ഈ പദ്ധതിയിൽ നിന്ന് ബെവ്കോ പെട്ടെന്ന് പിന്മാറിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലായി തിരഞ്ഞെടുത്ത 20 ഔട്ലെറ്റുകളിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് തുടക്കമിട്ടിരുന്നത്. മദ്യം വാങ്ങുമ്പോൾ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും, കുപ്പി തിരികെ നൽകുമ്പോൾ ആ തുക മടക്കി നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. സംസ്ഥാന വ്യാപകമായി ഇത് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പല പ്രതിസന്ധികളും നേരിടേണ്ടി വന്നു.

ALSO READ;സിനിമ നടിമാർ ചെയ്യും, പക്ഷെ അത്ര എളുപ്പമല്ല! കുഞ്ഞുണ്ടാകാൻ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണോ? വൈകിയുള്ള ഗർഭധാരണത്തെക്കുറിച്ചുള്ള സത്യം

ജനുവരി മുതൽ എല്ലാ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ലെറ്റുകളിലും ‘ഡിപ്പോസിറ്റ് റീഫണ്ട് സ്‌കീം’ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. കൺസ്യൂമർഫെഡ് ഈ പദ്ധതിയെ എതിർത്തതും, കുപ്പി ശേഖരണത്തിനായി ടെൻഡർ വിളിച്ചിട്ടും അനുയോജ്യമായ കമ്പനിയെ കണ്ടെത്താൻ കഴിയാതെ വന്നതും വലിയ തടസ്സമായി മാറി. ഇതിനുപുറമേ, പലരും ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ ഔട്ലെറ്റുകളിൽ എത്തിച്ചത് ജീവനക്കാരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.

വലിയ പ്രതീക്ഷയോടെയും പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളോടെയും ആരംഭിച്ച പദ്ധതിയാണ് ഒടുവിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ബെവ്കോയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്. ഔട്ലെറ്റുകളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച ഈ തീരുമാനം മദ്യവില്പനശാലകളുടെ മുൻകാല പ്രവർത്തനരീതികളിലേക്ക് തിരികെ പോകുന്നതിന്റെ സൂചനയാണ് നൽകുന്നത്.

Share Email
Top