ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ചരക്ക് ട്രെയിനും മെമു ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം. ബിലാസ്പൂരിലെ ജയ്‌റാം നഗർ സ്റ്റേഷന് സമീപം വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.
ഒരേ ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഇരു ട്രെയിനുകളും തമ്മിലാണ് കൂട്ടിയിടിച്ചത്. മുന്നിൽ പോയ ചരക്ക് ട്രെയിനിന്റെ പിന്നിലേക്ക് മെമു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Also Read: വിമാന ടിക്കറ്റുകൾ ഇനി 48 മണിക്കൂറിനുള്ളിൽ ‘പൈസ പോകാതെ’ റദ്ദാക്കാം! ഡിജിസിഎയുടെ വൻ മാറ്റം
ഈ ദുരന്തത്തിൽ ആറ് പേർ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, രണ്ട് പേർക്ക് മാത്രമാണ് പരിക്കേറ്റതെന്നാണ് റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എങ്കിലും, നിരവധി പേർക്ക് പരിക്കേറ്റതായും സൂചനകളുണ്ട്.
അപകടത്തെ തുടർന്ന് റെയിൽവേയുടെയും മറ്റ് വിഭാഗങ്ങളുടെയും രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബിലാസ്പൂർ-കാട്‌നി റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിവയ്ക്കുകയും നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.











