പ്രവാസികൾക്ക് വൻ ആശ്വാസം; തൊഴിൽ വിസ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ഖത്തർ

തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കാനും ലേബർ വിസ നടപടികൾ കൂടുതൽ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് മുഴുവൻ സേവനങ്ങളും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയത്

പ്രവാസികൾക്ക് വൻ ആശ്വാസം; തൊഴിൽ വിസ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ഖത്തർ
പ്രവാസികൾക്ക് വൻ ആശ്വാസം; തൊഴിൽ വിസ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ഖത്തർ

പ്രവാസി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ആശ്വാസമേകി വിസ നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കാനും ലേബർ വിസ നടപടികൾ കൂടുതൽ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് മുഴുവൻ സേവനങ്ങളും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയത്. ഇനിമുതൽ മന്ത്രാലയത്തിന്റെ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈൻ പോർട്ടൽ, മെത്രാഷ് ആപ്പ് എന്നിവ വഴി സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും.

പുതിയ റിക്രൂട്ട്‌മെന്റുകൾക്കായി ഫാസ്റ്റ് ട്രാക്ക് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയതോടെ മുൻപുണ്ടായിരുന്ന കാലതാമസം ഒഴിവാക്കി തൊഴിൽ വിസകൾ അതിവേഗം അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. വിസ അനുമതികൾ, തൊഴിൽ കരാറുകൾ പുതുക്കൽ, എൻ.ഒ.സിയില്ലാതെ മാന്യമായ നോട്ടീസ് പീരിയഡ് പൂർത്തിയാക്കി തൊഴിൽ മാറാനുള്ള സൗകര്യം എന്നിവയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. കൂടാതെ, തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുൻപ് തന്നെ കരാറുകൾ ഡിജിറ്റലായി അംഗീകരിക്കുന്ന ഇ-കോൺട്രാക്ട് രീതിയും നിലവിൽ വന്നു.

Also Read: അമേരിക്കയെ പിന്നിലാക്കി ഗൾഫ് കരുത്ത്; ഇന്ത്യയിലേക്കുള്ള എൽ.പി.ജി ഇറക്കുമതിയിൽ യു.എ.ഇ ഒന്നാമത്

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനോടൊപ്പം വേതന സുരക്ഷാ സംവിധാനം വഴിയുള്ള നിരീക്ഷണം മന്ത്രാലയം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കൃത്യമായ ഡിജിറ്റൽ ഓഡിറ്റിംഗിലൂടെ തത്സമയം നടപടിയെടുക്കാൻ പുതിയ സംവിധാനം സഹായിക്കും. തൊഴിൽ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാനുള്ള ഇ-കമ്മിറ്റികളും, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് മുൻഗണന നൽകുന്ന ‘ട്രസ്റ്റഡ് എംപ്ലോയർ’ പദവിയും പുതിയ മാറ്റത്തിന്റെ ഭാഗമാണ്.

Share Email
Top