യുഎഇയിൽ പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം! തൊഴിൽ മന്ത്രാലയ ഫീസുകളും പിഴകളും ഇനി തവണകളായി അടയ്ക്കാം

സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുമിച്ച് പണമടയ്ക്കുമ്പോഴുള്ള സാമ്പത്തിക ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി വഴി 4 മുതൽ 12 മാസം വരെയുള്ള ഗഡുക്കളായി അടയ്ക്കാനാകും

യുഎഇയിൽ പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം! തൊഴിൽ മന്ത്രാലയ ഫീസുകളും പിഴകളും ഇനി തവണകളായി അടയ്ക്കാം
യുഎഇയിൽ പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം! തൊഴിൽ മന്ത്രാലയ ഫീസുകളും പിഴകളും ഇനി തവണകളായി അടയ്ക്കാം

യുഎഇയിൽ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ സേവന ഫീസുകളും അഡ്മിനിസ്ട്രേറ്റീവ് പിഴകളും ഇനി തവണകളായി അടയ്ക്കാൻ സൗകര്യം. പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ടാബി’യുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പുതിയ പദ്ധതിയൊരുക്കിയിരിക്കുന്നത്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുമിച്ച് പണമടയ്ക്കുമ്പോഴുള്ള സാമ്പത്തിക ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി വഴി 4 മുതൽ 12 മാസം വരെയുള്ള ഗഡുക്കളായി അടയ്ക്കാനാകും. ഒരു ഇടപാടിൽ പരമാവധി 20,000 ദിർഹം വരെയാണ് ഈ സൗകര്യം വഴി അടയ്ക്കാൻ സാധിക്കുക.

എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, മഷ്റേഖ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക് ഉൾപ്പെടെയുള്ള രാജ്യത്തെ 8 മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ആനുകൂല്യം ലഭ്യമാക്കാം. കുറഞ്ഞത് 500 ദിർഹം മുതലുള്ള തുകകൾ ബാങ്കുകൾ വഴി ഇൻസ്റ്റാൾമെന്റുകളാക്കി മാറ്റാൻ സാധിക്കും. ലേബർ പെർമിറ്റുകൾ, വർക്ക് വിസ പുതുക്കൽ, അഡ്മിനിസ്ട്രേറ്റീവ് പിഴകൾ എന്നിവ ഒന്നിച്ച് അടയ്ക്കാൻ പ്രയാസപ്പെടുന്ന തൊഴിലുടമകൾക്കും ജീവനക്കാർക്കും പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും.

Share Email
Top