അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ ക്രമക്കേട്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളിൽ ഇല്ലെന്ന് എസ്.ഐ.ടി

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും മേൽനോട്ടച്ചുമതലയുള്ള കൃഷ്ണദേവ് തിവാരി ഉൾപ്പെടെ നാല് പുരോഹിതന്മാരെ എസ്.ഐ.ടി ചോദ്യം ചെയ്തു

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ ക്രമക്കേട്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളിൽ ഇല്ലെന്ന് എസ്.ഐ.ടി
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ ക്രമക്കേട്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളിൽ ഇല്ലെന്ന് എസ്.ഐ.ടി

യോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമാകുന്നു. ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ ഔദ്യോഗിക രേഖകളിൽ കാണാനില്ലെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തൽ. പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ  ജ്വവലേഴ്‌സ് അസോസിയേഷൻ രാം ലല്ലയ്ക്ക് സമർപ്പിച്ചതാണ് ഈ വെള്ളിക്കട്ടികളെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തുടനീളമുള്ള  ജ്വവലറികളിൽ നിന്ന് സമാഹരിച്ച സംഭാവനകൾ ഉപയോഗിച്ചാണ് 60 കിലോ വെള്ളി സമർപ്പിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് റസ്തോഗി വ്യക്തമാക്കി. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിലോ പിന്നീടുള്ള ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളിക്കട്ടികൾ ഉപയോഗിച്ചതായി കാണുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Also Read:ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ല..! ഉറച്ച് സിജെപി, രാവിലെ ജന്തർ മന്തിറിൽ എത്താൻ ആഹ്വാനം

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും മേൽനോട്ടച്ചുമതലയുള്ള കൃഷ്ണദേവ് തിവാരി ഉൾപ്പെടെ നാല് പുരോഹിതന്മാരെ എസ്.ഐ.ടി ചോദ്യം ചെയ്തു. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സംഭാവനാ ക്രമക്കേടുകളും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും പരിശോധിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്തുനിന്നുള്ള സുതാര്യതയിൽ സംശയം ഉന്നയിക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ.

Share Email
Top