പെട്രോൾ ബങ്കുകളിൽ വൻ മാറ്റങ്ങൾ; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സൗദി ഊർജ മന്ത്രാലയം

ഈ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

പെട്രോൾ ബങ്കുകളിൽ വൻ മാറ്റങ്ങൾ; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സൗദി ഊർജ മന്ത്രാലയം
പെട്രോൾ ബങ്കുകളിൽ വൻ മാറ്റങ്ങൾ; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സൗദി ഊർജ മന്ത്രാലയം

റിയാദ്: പെട്രോൾ ബങ്കുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കർശനമായ പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് സൗദി ഊർജ മന്ത്രാലയം. ഇന്ധനം നിറയ്ക്കുന്ന സമയത്ത് വാഹനം നിർബന്ധമായും ഓഫ് ചെയ്യുക, ശരിയായ രീതിയിൽ ക്യൂ പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഈ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജീവനക്കാർ, ഉപഭോക്താക്കൾ, പരിസരത്തെ ആളുകൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, അപകടസാധ്യതകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

Also Read:കാഴ്ച കുറയാൻ സാധ്യത! യുഎഇയിൽ ഇന്ന് മുതൽ പൊടി നിറഞ്ഞ കാലാവസ്ഥ; മുന്നറിയിപ്പ് നൽകി

വാഹന ഉടമകൾ ഫില്ലിംഗ് ഏരിയയിൽ പ്രവേശിക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യണം. കൂടാതെ, ഇന്ധനം നിറയ്ക്കുന്നതിനായി കാത്തുനിൽക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കൃത്യമായ ക്യൂ പാലിക്കുകയും വേണം. സൗദിയിലെ പെട്രോൾ ബങ്കുകളിൽ ഇനി മുതൽ ഈ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Share Email
Top