അട്ടപ്പാടിയിൽ വൻ കഞ്ചാവുവേട്ട; 1400-ഓളം ചെടികൾ നശിപ്പിച്ചു

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷിക് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

അട്ടപ്പാടിയിൽ വൻ കഞ്ചാവുവേട്ട; 1400-ഓളം ചെടികൾ നശിപ്പിച്ചു
അട്ടപ്പാടിയിൽ വൻ കഞ്ചാവുവേട്ട; 1400-ഓളം ചെടികൾ നശിപ്പിച്ചു

അഗളി: പാലക്കാട് അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽപെട്ട ഇടവാണിയിൽ പോലീസ് സംഘത്തിന്റെ വ്യാപക പരിശോധന. ഇടവാണിമലയുടെ കിഴക്കേ അടിവാരത്ത് 260 തടങ്ങളിലായി വളർത്തിയിരുന്ന അഞ്ചുമാസം പ്രായമായ 1,400-ഓളം കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷിക് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അഗളി സബ് ഡിവിഷനിലെ ഡാൻസാഫ്, ആന്റി നക്സൽ ഫോഴ്‌സ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് മലയോര മേഖലയിൽ തെരച്ചിൽ നടത്തിയത്. പുതൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുനിൽ, ഡാൻസാഫ് എസ്.ഐ. എം. സുഭാഷ്, എസ്.ഐ. സുബിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Share Email
Top