മഹീന്ദ്രയുടെ പുതിയ സബ്-4 മീറ്റർ എസ്‌യുവി ‘വിഷൻ എസ്’ വിപണിയിലേക്ക്; ആധുനിക ഫീച്ചറുകളോടെ എത്തുന്നത് വൻ മാറ്റങ്ങളോടെ

മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളായ എക്സ്‌യുവി 3എക്സ്ഒ, ഥാർ റോക്സ് എന്നിവയുടെ ഡിസൈൻ ശൈലി കടമെടുത്താണ് പുതിയ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്

മഹീന്ദ്രയുടെ പുതിയ സബ്-4 മീറ്റർ എസ്‌യുവി ‘വിഷൻ എസ്’ വിപണിയിലേക്ക്; ആധുനിക ഫീച്ചറുകളോടെ എത്തുന്നത് വൻ മാറ്റങ്ങളോടെ
മഹീന്ദ്രയുടെ പുതിയ സബ്-4 മീറ്റർ എസ്‌യുവി ‘വിഷൻ എസ്’ വിപണിയിലേക്ക്; ആധുനിക ഫീച്ചറുകളോടെ എത്തുന്നത് വൻ മാറ്റങ്ങളോടെ

ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ പ്രമുഖ ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്ര പുതിയ സബ്-4 മീറ്റർ എസ്‌യുവിയുമായി രംഗത്തുവരുന്നു. ‘വിഷൻ എസ്’ എന്ന പേരിൽ അവതരിപ്പിച്ച കൺസെപ്റ്റ് മോഡലിന്റെ ഉൽപ്പാദന പതിപ്പ് ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് ഔദ്യോഗിക സൂചനകൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം അവസാന ഘട്ടത്തിലാണ്. മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളായ എക്സ്‌യുവി 3എക്സ്ഒ, ഥാർ റോക്സ് എന്നിവയുടെ ഡിസൈൻ ശൈലി കടമെടുത്താണ് പുതിയ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുറത്തുവന്ന പരീക്ഷണ വാഹനങ്ങളുടെ ചിത്രങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, ബോക്സിയും കരുത്തുറ്റതുമായ രൂപഭാവമാണ് വിഷൻ എസിനുള്ളത്. സിഗ്നേച്ചർ 6 സ്ലാറ്റ് ഗ്രിൽ, വലിയ എയർ ഡാം, എൽ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌‌ലാമ്പുകൾ, ഉയർന്ന ക്ലാംഷെൽ ബോണറ്റ് എന്നിവ മുൻഭാഗത്തെ ആകർഷകമാക്കുന്നു. ഇതിനുപുറമേ, പരീക്ഷണ വാഹനങ്ങളിൽ റഡാർ മൊഡ്യൂളും വ്യക്തമായി ഇടംപിടിച്ചിട്ടുണ്ട്. ഇത് വാഹനത്തിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ എഡിഎഎസ് സുരക്ഷാ സംവിധാനം ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വലിയ വീൽ ആർച്ചുകൾ, ഫ്ലാറ്റ് റൂഫ് ലൈൻ എന്നിവയും എസ്‌യുവിക്ക് സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.

Also Read: കാറിൽ ഈ ഗന്ധം വന്നാൽ വെറുതെ വിടരുത്..! വലിയ തകരാറിന്റെ മുന്നറിയിപ്പാകാം

പിൻഭാഗത്തും തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് മഹീന്ദ്ര പിന്തുടർന്നിരിക്കുന്നത്. ലംബമായി നൽകിയ എൽഇഡി ടെയിൽ ലാമ്പുകൾ, ചെറിയ റൂഫ് സ്പോയിലർ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ വാഹനത്തിന് റഗ്ഡ് ലുക്ക് സമ്മാനിക്കുന്നു. ഇന്റീരിയറിലും ആധുനിക ഫീച്ചറുകളുടെ വലിയ നിര തന്നെയുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഥാർ റോക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 2 സ്പോക്ക് ലെതർ സ്റ്റിയറിങ് വീൽ, ഫിസിക്കൽ സ്വിച്ച് ഗിയർ എന്നിവ ക്യാബിനെ കൂടുതൽ പ്രീമിയമാക്കുന്നു.

മഹീന്ദ്രയുടെ പുതിയ എൻയു_ഐക്യു പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ ഉൽപ്പാദന എസ്‌യുവിയാണ് വിഷൻ എസ്. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങി വിവിധ പവർട്രെയിൻ ഓപ്ഷനുകളെ പിന്തുണയ്ക്കാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും. എക്സ്‌യുവി 3എക്സ്ഒയിൽ വിജയകരമായി തുടരുന്ന 1.5 ലിറ്റർ 4 സിൻഡർ ഡീസൽ എൻജിൻ വിഷൻ എസിലും പ്രതീക്ഷിക്കാം. ഈ വർഷം അവസാനത്തോടെ ഔദ്യോഗിക അരങ്ങേറ്റം കുറിക്കുന്ന വാഹനം അടുത്ത വർഷം ആദ്യത്തോടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെത്തുമ്പോൾ റെനോ ബ്രിഡ്ജർ, ടാറ്റ സ്കാർലെറ്റ് എന്നിവയ്ക്കൊപ്പം നിലവിലുള്ള പ്രമുഖ സബ്-4 മീറ്റർ എസ്‌യുവികൾക്കും വാഹനം കടുത്ത മത്സരം സമ്മാനിക്കും.

Share Email
Top