ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രം ‘മഹാകാളി’; ടീമിലേക്ക് ബോളിവുഡ് താരം രോഹിത് സറഫും!

പുരാണവും ആത്മീയതയും സമകാലിക വിഷയങ്ങളും കോർത്തിണക്കി ബംഗാളിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്

ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രം ‘മഹാകാളി’; ടീമിലേക്ക് ബോളിവുഡ് താരം രോഹിത് സറഫും!
ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രം ‘മഹാകാളി’; ടീമിലേക്ക് ബോളിവുഡ് താരം രോഹിത് സറഫും!

നുമാൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രം “മഹാകാളി” അണിയറയിൽ ഒരുങ്ങുന്നു. ബോളിവുഡ് യുവതാരം രോഹിത് സറഫ് ചിത്രത്തിലെ ഒരു നിർണ്ണായക വേഷത്തിൽ എത്തുന്നു എന്നതാണ് പുതിയ വാർത്ത. താരം ഇതിനോടകം തന്നെ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞു.

ഭൂമി ഷെട്ടി കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. പുരാണവും ആത്മീയതയും സമകാലിക വിഷയങ്ങളും കോർത്തിണക്കി ബംഗാളിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ട കഥാതന്തുവാണിതെന്നാണ് സൂചന. ഭൂമി ഷെട്ടിക്കും രോഹിത് സറഫിനും പുറമെ ബോളിവുഡ് താരം അക്ഷയ് ഖന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ റിലീസായി ലക്ഷ്യമിടുന്ന ചിത്രം ഐമാക്സ് 3D ഫോർമാറ്റിലാണ് പുറത്തിറങ്ങുന്നത്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം ആർകെ ദുഗ്ഗൽ അവതരിപ്പിക്കുന്നു. സ്മാരൻ സായിയാണ് സംഗീതം. സ്നേഹ സമീറ (ക്രിയേറ്റീവ് ഡയറക്ടർ), ശ്രീ നാഗേന്ദ്ര തംഗല (പ്രൊഡക്ഷൻ ഡിസൈനർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Share Email
Top