കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണൻ വരുന്നു! നസ്‌ലൻ ചിത്രത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കം!

പ്രേക്ഷകരുടെ പ്രിയ യുവതാരം നസ്‌ലൻ നായകനാകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ അനന്തു പ്രൊഡക്ഷൻസും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ്

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണൻ വരുന്നു! നസ്‌ലൻ ചിത്രത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കം!
കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണൻ വരുന്നു! നസ്‌ലൻ ചിത്രത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കം!

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന വമ്പൻ ഹിറ്റിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. പ്രേക്ഷകരുടെ പ്രിയ യുവതാരം നസ്‌ലൻ നായകനാകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ അനന്തു പ്രൊഡക്ഷൻസും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ്. ജൂലൈ അവസാന വാരത്തിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

നസ്‌ലനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബേസിൽ ജോസഫുമൊത്തുള്ള ‘അതിരടി’ക്ക് ശേഷം കരിക്ക് ടീമിന്റെ ആദ്യ ചിത്രം, ’40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ തുടങ്ങി വൻ പദ്ധതികളാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസിന്റെ അണിയറയിൽ ഒരുങ്ങുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ സിനിമാസ്നേഹികളുടെ മനംകവർന്ന സംവിധായകനും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന നസ്‌ലനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. വൈശാഖ് സി. വടക്കേവീടും ജിനു അനിൽകുമാറുമാണ് ചിത്രത്തിന്റെ പി.ആർ.ഓ, മാർക്കറ്റിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

Share Email
Top