വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാരീസന്‍’. ജൂലൈ 25ന് മാരീശന്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.വേലന്‍, ദയ എന്നീ കഥാപാത്രങ്ങളായാണ് വടിവേലുവും ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത്.
‘വേലന്റെയും ദയയുടെയും യാത്ര ജൂലൈ 25ന് തുടങ്ങും. ഇതുപോലൊരു റോഡ് ട്രിപ് നിങ്ങള്‍ ജീവിതത്തില്‍ കണ്ടുകാണില്ല’ എന്ന ക്യാപ്ഷനോടെയാണ് ഫഹദ് ഫാസിലും മറ്റ് അണിയറ പ്രവര്‍ത്തകരും റിലീസ് ഡേറ്റ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
Also Read:‘രാമായണ’ത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയ താരം ശോഭനയും
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ഫഹദിന്റെയും വടിവേലുവിന്റെയും മികച്ച പെര്‍ഫോമന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നുണ്ട്. തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ് ഏറെ കൗതുകമുണര്‍ത്തുന്ന രീതിയിലായിരുന്നു ടീസര്‍.
സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന മാരീശന്‍ റോഡ്-കോമഡി വിഭാഗത്തില്‍ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍.