മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ വീട്ടിലെത്തി ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് . നിലമ്പൂരില്‍ നേരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിവി പ്രകാശിനെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളാണെന്ന് എം സ്വരാജ് പ്രശംസിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടിയുള്ള സന്ദര്‍ശനമല്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ‘ഇന്ത്യയിലെ ആര്‍എസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികള്‍’; പിണറായി വിജയന്‍
‘വ്യത്യസ്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു വി വി പ്രകാശ്. അദ്ദേഹത്തിന്റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു. തന്റെ സന്ദര്‍ശനം ഏതെങ്കിലും ചര്‍ച്ചയ്ക്ക് ഉള്ളതല്ല. യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ വരാത്ത കാര്യം തനിക്കറിയില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ല. താന്‍ അങ്ങനെ എന്തെങ്കിലും പറഞ്ഞ് ആര്‍ക്കെങ്കിലും തലവേദന ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല’ – എം സ്വരാജ് സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു.