2.7 കോടിയുടെ ആഡംബര വാച്ച് മോഷ്ടിച്ചു; ദിവസങ്ങൾക്കകം കൊറിയറിലൂടെ മാപ്പപേക്ഷയോടെ തിരിച്ചയച്ച് മോഷ്ടാവ്!

കടയിലെത്തിയ യുവാവ് പ്രദർശനത്തിന് വെച്ചിരുന്ന വാച്ച് ധരിച്ചുനോക്കാനെന്ന വ്യാജേന വാങ്ങി കൈയിൽ അണിയുകയായിരുന്നു

2.7 കോടിയുടെ ആഡംബര വാച്ച് മോഷ്ടിച്ചു; ദിവസങ്ങൾക്കകം കൊറിയറിലൂടെ മാപ്പപേക്ഷയോടെ തിരിച്ചയച്ച് മോഷ്ടാവ്!
2.7 കോടിയുടെ ആഡംബര വാച്ച് മോഷ്ടിച്ചു; ദിവസങ്ങൾക്കകം കൊറിയറിലൂടെ മാപ്പപേക്ഷയോടെ തിരിച്ചയച്ച് മോഷ്ടാവ്!

ജപ്പാനിലെ ടോക്കിയോയിൽ വാച്ച് കടയിൽ നിന്നും മോഷണം പോയ കോടികൾ വിലമതിക്കുന്ന ആഡംബര വാച്ച് ദിവസങ്ങൾക്കകം കൊറിയർ വഴി തിരിച്ചെത്തി. ഏകദേശം 46 ദശലക്ഷം ജാപ്പനീസ് യെൻ (ഏകദേശം 2.7 കോടി രൂപ) വിലവരുന്ന ‘Audemars Piguet’ എന്ന സ്വിസ് ആഡംബര വാച്ചാണ് മാപ്പപേക്ഷയോടുകൂടിയ പാഴ്‌സലായി കടയിൽ തിരിച്ചെത്തിയത്. നവംബർ ഒന്നിന് രാവിലെയാണ് ഈ സംഭവം നടന്നത്.

യോമിയുരി ഷിംബുൻ എന്ന ജാപ്പനീസ് പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 29-ന് രാത്രി എട്ടുമണിയോടെയാണ് മോഷണം നടന്നത്. കടയിലെത്തിയ യുവാവ് പ്രദർശനത്തിന് വെച്ചിരുന്ന വാച്ച് ധരിച്ചുനോക്കാനെന്ന വ്യാജേന വാങ്ങി കൈയിൽ അണിയുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന കസേരയിലിരിക്കാൻ പോകുന്നതുപോലെ അഭിനയിച്ച് പെട്ടെന്ന് കടയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എട്ട് മിനിറ്റോളം കടയ്ക്കുള്ളിൽ ചെലവഴിച്ച ശേഷമാണ് ഇയാൾ തന്ത്രപരമായി കടന്നുകളഞ്ഞത്.

Also Read: സീനിയർ വിദ്യാർഥിനിയോട് സൗഹൃദം; നഴ്സിങ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, വാരിയെല്ലുകൾ തകർന്നു

ജാപ്പനീസ് പ്രിഫെക്ചറായ ഐച്ചിയിൽ നിന്നാണ് വാച്ച് അടങ്ങിയ പാഴ്‌സൽ അയച്ചിട്ടുള്ളതെന്ന് ജീവനക്കാർ കണ്ടെത്തി. വാച്ചിലെ സീരിയൽ നമ്പർ പരിശോധിച്ച് മോഷണം പോയ അതേ വാച്ചാണെന്നും ഇതിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. പാഴ്‌സലിൽ നൽകിയിരുന്ന വിലാസം വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. വാച്ച് തിരികെ ലഭിച്ചെങ്കിലും സംഭവത്തിൽ ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top