ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ! ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കമ്പനികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ! ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ
ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ! ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ

മാനിൽ കഠിനമായ ചൂട് പരിഗണിച്ച് തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം കർശനമായി നടപ്പിലാക്കുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് തൊഴിൽ മന്ത്രാലയം നിരോധിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കമ്പനികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം. ഇത് കൂടാതെ മറ്റ് ഭരണപരമായ നടപടികളും കമ്പനികൾ നേരിടേണ്ടി വരും. നിർമ്മാണ സൈറ്റുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ മന്ത്രാലയത്തിന്റെ ഒക്യുപേഷണൽ സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് രാജ്യവ്യാപകമായി പരിശോധനകൾ നടത്തും. തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്ത് ജോലി സമയത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ അവശ്യ സേവന മേഖലകളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവർ മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തണലുള്ള വിശ്രമ സ്ഥലങ്ങൾ, തണുത്ത കുടിവെള്ളം, ശീതീകരിച്ച സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. വേനൽക്കാലത്തെ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ മാനദണ്ഡങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

Share Email
Top