ഒമാനിൽ ന്യൂനമർദ്ദം; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ഇതേ തുടർന്ന് ഒമാൻ്റെ തീരപ്രദേശങ്ങളിലും മുസന്ദം ​ഗവർണറേറ്റിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

ഒമാനിൽ ന്യൂനമർദ്ദം; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
ഒമാനിൽ ന്യൂനമർദ്ദം; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

മസ്കത്ത് : ഒമാനിൽ ജനുവരി 12 ഞായറാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇതേ തുടർന്ന് ഒമാൻ്റെ തീരപ്രദേശങ്ങളിലും മുസന്ദം ​ഗവർണറേറ്റിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ഗവർണറേറ്റുകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നും പുറത്ത് വിട്ട കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം ഒമാൻ കടലിൻ്റെ ചില ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ സുവൈഖിലാണ്. 12.2 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ വർഷം ഇവിടെ ലഭിച്ചത്.

Share Email
Top