ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തമിഴ്നാട്ടിൽ 10 ജില്ലകളിൽ അവധി

ഡിസംബർ ഏഴിനാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തമിഴ്നാട്ടിൽ 10 ജില്ലകളിൽ അവധി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തമിഴ്നാട്ടിൽ 10 ജില്ലകളിൽ അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി തമിഴ്നാട്ടിൽ മഴ കനത്തു. മഴയുടെ ശക്തി ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

പുതുച്ചേരിയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ചെന്നൈ കൂടാതെ തിരുവള്ളൂർ, വെല്ലൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, തഞ്ചാവൂർ, രാമനാഥപുരം, ദിണ്ഡിക്കൽ ജില്ലകളിലാണ് അവധി. തമിഴ്നാടിന് പുറമെ ആന്ധ്ര തീരത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഡിസംബർ ഏഴിനാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്.

Share Email
Top