‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ ട്രെയിലർ എത്തി

ഫെബ്രുവരി 28 ന് ഹോട്ട്സ്റ്റാറിലൂടെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ സ്ട്രീമിങ് ആരംഭിക്കും.

‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ ട്രെയിലർ എത്തി
‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ ട്രെയിലർ എത്തി

ജു വര്‍ഗീസും നീരജ് മാധവും ഗൗരി ജി കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മലയാളം സീരീസ് ആണ് ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’. ഡിസ്‌നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. സീരിസിന്റെ ട്രെയിലർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീരജ് മാധവ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു വീട് വെയ്ക്കാന്‍ ശ്രമിക്കുന്നതും, അയാളുടെ പ്രണയത്തിനെയും ചുറ്റിപറ്റി കഥ പറയുന്ന ഒരു സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്.

Also Read: ‘കള്ളനും ഭഗവതിയും’യുട്യൂബ് സ്ട്രീമിംഗ് ആരംഭിച്ചു

ഫെബ്രുവരി 28 ന് ഹോട്ട്സ്റ്റാറിലൂടെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ സ്ട്രീമിങ് ആരംഭിക്കും. ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഷ്ണു രാഘവാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്.

Share Email
Top