ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥി വിദ്യാർത്ഥി മരിച്ചു. മേവർക്കൽ പ്ലാവിള വീട്ടിൽ കെ അരുൺ (20) ആണ് മരിച്ചത്. ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്.

അതേസമയം ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. ലോറിയുടെ പിന്നിൽ തട്ടിയ രീതിയിലായിരുന്നു വാഹനമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നഗരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Share Email
Top