ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതി അറസ്റ്റില്‍

ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതി അറസ്റ്റില്‍

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് ഘബ എന്നയാളാണ് പിടിയിലായത്. ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22-നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണം ഉണ്ടായത്.

അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

2023 മാര്‍ച്ച് 18-ന് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 19-നും 22-നും ലണ്ടനില്‍ ഇന്ത്യന്‍ മിഷണറികള്‍ക്കും ഉദ്യോ?ഗസ്ഥര്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ വലിയ ?ഗൂഢാലോചനയുടെ ഭാ?ഗമാണെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്നും എന്‍ഐഎ അറിയിച്ചു.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കഴിഞ്ഞവര്‍ഷം ഖലിസ്ഥാന്‍വാദികളുടെ പ്രകടനവും അക്രമങ്ങളും ഉണ്ടായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനുമുന്നിലെ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഓഫീസ് പരിസരത്ത് ഖലിസ്ഥാന്‍ പതാകകള്‍ സ്ഥാപിച്ചു. ഓഫീസിന്റെ വാതിലുകളിലും ജനലുകളിലും ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന് മുന്‍പിലും അമൃത്പാല്‍ സിങ്ങിന് പിന്തുണയുമായി ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധംനടത്തി. ഇരുന്നൂറോളം സിഖ് വംശജര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയുടെ പരിപാടി റദ്ദാക്കിയിരുന്നു. ഹൈക്കമ്മിഷണറുടെ പരിപാടി നടക്കേണ്ടിയിരുന്ന ബ്രിട്ടീഷ് കൊളംബിയയിലെ താജ് പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ വാളുകളുമേന്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്.

Top