ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ മെയ് 1 ആണ് ചിത്രത്തിന്റെ റിലീസ് ഡേറ്റായി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ചിത്രം വൈകിയേക്കും എന്നാണ് വിവരം. കൂലി ഓഗസ്റ്റ് മാസത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടതായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍, രജനികാന്തിന്റെ ഭാഗ്യഡേറ്റ് കണക്കിലെടുത്ത് സണ്‍ പിക്‌ചേഴ്സ് ജയിലര്‍ റിലീസായ ഓഗസ്റ്റ് 10-ാം തീയതിയില്‍ കൂലിയും റിലീസ് ചെയ്യാന്‍ പോകുന്നുവെന്നാണ് വിവരം.
Also Read: ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ നിഖിലിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ രജനികാന്ത് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതിഹാസന്‍, റെബേക്കാ മൊണിക്കാ ജോണ്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആമിര്‍ ഖാന്റെ ക്യാമിയോ ചിത്രത്തിലുണ്ടെന്നാണ് വിവരം. വലിയ താര നിരയുമായി വന്‍ ബജറ്റില്‍ ഒരുക്കുന്ന സിനിമ സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. ഫിലോമിന്‍ രാജ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.