ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ‘ഡി.സി’ തിയേറ്ററുകളിൽ വൻ പ്രശംസ നേടി മുന്നേറുന്നു. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് നായികയായി എത്തുന്നത്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോകേഷിന്റെയും വാമിഖയുടെയും ഗംഭീര പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർ കുറിക്കുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ കരുത്തേകുന്നുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആക്ഷനും പ്രണയത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം വൈകാരികമായ നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Also Read: മോഹൻലാലിന്റെ മകൾ വിസ്മയക്ക് വൻ തുടക്കം! ആദ്യദിനം ബോക്സ് ഓഫീസിൽ നേടിയത് കോടികൾ
മുകേഷ് ജി ഛായാഗ്രഹണവും ജി. കെ. പ്രസന്ന ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. അരുൺ മാതേശ്വരനും ഫ്രാങ്ക്ളിൻ ജേക്കബും ചേർന്ന് സംഭാഷണങ്ങൾ രചിച്ച ഈ ചിത്രത്തിൽ പി.സി. സ്റ്റണ്ട്സിന്റെ സംഘട്ടനരംഗങ്ങളും ശ്രദ്ധേയമാണ്. വലിയൊരു സാങ്കേതികനിര അണിനിരന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്.






