നായകനാകാനെരുങ്ങി ലോകേഷ് കനകരാജ്

കുറച്ചു സിനിമകൾ കൊണ്ട് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് തന്നെ സൃഷ്ടിക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു

നായകനാകാനെരുങ്ങി ലോകേഷ് കനകരാജ്
നായകനാകാനെരുങ്ങി ലോകേഷ് കനകരാജ്

മിഴ് സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന തന്റെ ആദ്യ സിനിമയിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ലോകേഷ് ചുവടുവെച്ചത്. മാസ്റ്റർ, വിക്രം, ലിയോ അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ലോകേഷിന്റെ അടുത്ത ചിത്രം രജനീകാന്ത് നായകനായി എത്തുന്ന കൂലിയാണ്.

Also Read: ഇന്ത്യയില്‍ ആദ്യം; വരുന്നൂ എഐ സഹായത്തോടെ നിര്‍മ്മിച്ച ആക്ഷന്‍ ത്രില്ലര്‍ സിനിമ

കുറച്ചു സിനിമകൾ കൊണ്ട് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് തന്നെ സൃഷ്ടിക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു. സിനിമയിലെ ചെറിയ അതിഥി വേഷങ്ങളിലും ഒരു മ്യൂസിക് വീഡിയോയിലും അഭിനേതാവായും ലോകേഷ് എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം നായകനായും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ വരാനിരിക്കുന്ന പ്രൊജക്റ്റിനായി ആയോധനകല പരിശീലനം നടത്തുകയാണ് ലോകേഷ് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൈതി 2 വാണ് കൂലിക്ക് ശേഷമുള്ള ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം. അതിന് ശേഷം ബോളിവുഡ് ഐക്കണ്‍ ആമിര്‍ ഖാനും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രവും ഉണ്ടാകും. അതേസമയം ലോകേഷ് കനകരാജ് കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കൂലി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവുമാണിത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share Email
Top